2014, മാർച്ച് 31, തിങ്കളാഴ്‌ച

BSNL ന്റെ പുതിയ ഓണ്‍ലൈന്‍ പരാതി പരിഹാരപോര്‍ട്ടല്‍.


BSNL

പരാതികളും പരിഭവങ്ങളുമായി കഷ്ടപെടുന്ന ബി.എസ് .എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് അല്പം ആശ്വസിക്കാം. നിങ്ങള്‍ക്കായിതാ ബി.എസ് .എന്‍.എല്ലിന്റെ പുതിയ ഓണ്‍ലൈന്‍ പരാതി പരിഹാരപോര്‍ട്ടല്‍.
നിങ്ങളുടെ മൊബൈല്‍,ലാന്‍ഡ്‌ലൈന്‍,ബ്രോഡ്ബാന്‍ഡ് സംബന്ധമായ ഏതു പരാതിയും വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇവിടെ സമര്‍പ്പിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സര്‍ക്കിള്‍ അനുസരിച്ച് പരാതി കൊടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. നിങ്ങളുടെ പരാതി പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ഒരു Team എല്ലാം മോണിറ്റര്‍ ചെയ്യുന്നുണ്ടാകും .ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് BSNL നല്‍കിയ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിച്ചു പരാതി കൊടുക്കുക എന്നതാണ്.
198, 1500, 1501, 1503 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ ബി.എസ് .എന്‍.എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിക്കുക എന്നിട്ടും നിങ്ങളുടെ പരാതി പരിഹരിക്കപെടുന്നിലെങ്കില്‍ നിങ്ങള്‍ക്ക്  on line portal ഉപയോഗിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ