2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അന്തരിച്ചു.




മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ  ഗാര്‍സിയ മാര്‍ക്കേസ്‌ (87) അന്തരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.കുടുംബ വക്താവാണ് മാര്‍ക്കേസിന്‍റെ മരണവിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായ മാര്‍കേസിന് 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1927 മാര്‍ച്ച് ആറിനു കോളംബിയയിലെ മാക്ഡലീനയിലായിരുന്നു മാര്‍ക്കേസിന്റെ ജനനം.അല്‍ഷിമേഴ്‌സ് രോഗബാധിതനായി 2012ല്‍ എഴുത്ത് നിറുത്തുകയായിരുന്നു.ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, കോളറ കാലത്തെ പ്രണയം തുടങ്ങിയവ മാര്‍ക്കേസിന്റെ പ്രധാനപ്പെട്ട കൃതികളിൽ ഉൾപ്പെടുന്നു.

1 അഭിപ്രായം: