
Born
|
Suraj Vasudevan Nair
September 17, 1976 (age 37) Venjarammoodu,Thiruvananthapuram, Kerala, India |
Occupation
|
|
Years active
|
2002–2004, 2006–present
|
Spouse(s)
|
Supriya (2005–present)
|
Awards
|
State Film
Award for Best Comedy Artist (2009, 2010, 2013)
National Film Award for Best Actor (2013) |
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി യത്.
സംസ്ഥാന ചലച്ചിത്ര അവാർഡ്
; ഫഹദും, ലാലും മികച്ച നടന്മാർ
2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
പ്രഖ്യാപിച്ചു . തിരുവനന്തപുരത്ത് ശനിയാഴ്ച രാവിലെ പത്തരയോടെ സംസ്ക്കാരികവകുപ്പ്
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ’ക്രൈം നമ്പര്‍ 89′നാണ് മികച്ച ചിത്രം .മികച്ച നടനുള്ള പുരസ്കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടു. ആന്‍
അഗസ്റ്റിനാണ് മികച്ച നടി. ആര്‍ടിസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍.ആര്‍ട്ടിസ്റ്റ്,
നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിന് പുരസ്ക്കാരം
ലഭിച്ചിരിക്കുന്നത്.ലാലിന് സക്കറിയയുടെ ഗര്‍ഭിണികള്‍, അയാള്‍ എന്നീ ചിത്രങ്ങളിലെ
പ്രകടനത്തിനാണ് അവാർഡ് .ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ആന്‍
അഗസ്റ്റിനെ പുരസ്ക്കാരത്തിന് അർഹയാക്കിയത്.മികച്ച രണ്ടാമത്തെ ചിത്രം– നോര്‍ത്ത് 24 കാതം, മികച്ച രണ്ടാമത്തെ നടി – ലെന,മികച്ച ഹാസ്യനടന്‍ – സുരാജ് വെഞ്ഞാറമൂട്,ജനപ്രിയ ചിത്രം-
ദൃശ്യം,സംഗീതം- ഔസേപ്പച്ചന്‍,ഗായിക – വൈക്കം വിജയലക്ഷ്മി എന്നിങ്ങനെയാണ് മറ്റുള്ള
പുരസ്ക്കാരങ്ങൾ .ഭാരതിരാജയുടെ അധ്യക്ഷതയിലുളള ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍
വിലയിരുത്തിയത്.85 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ