2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഫേസ്ബുക്ക് പ്രണയ ബന്ധം പ്രവാസി മലയാളി യുവാവ് ആത്മഹത്യ ചെയ്തു.



ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഫിലിപ്പൈന്‍ പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധം തകർന്നതിനെ തുടർന്ന് പ്രവാസി മലയാളി യുവാവ് ആത്മഹത്യ ചെയ്തു.എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി ഷൈജുവാണ്(30)ഖസീം പ്രവിശ്യയിലെ ഗ്രാമത്തിലെ തന്റെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്.സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വഴി സൗഹൃദത്തിലായ ഇരുവരും പിന്നീട് ഗാഢമായ പ്രണയത്തിലാവുകയായിരുന്നു.എന്നാൽ കുറച്ചു നാളായി ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വരുകയും ചില കലഹങ്ങളുണ്ടായതായും ഷൈജുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു.മാത്രമല്ല ഇത് യുവാവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കിയതാലും കൂട്ടുകാർ അഭിപ്രായപ്പെട്ടു.സൗദിയിലെ ബുരൈദക്കടുത്ത് ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവാവ്.അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ