2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

ഇൻസാറ്റ്



 ഭാരതത്തിന്റെ   ആശയവിനിമയ  സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ISRO  വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ  ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ(GeostationarySatellites) പരമ്പരയാണ് ഇൻസാറ്റ് എന്നറിയപ്പെടുന്നത്.
 Indian NationalSatellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ് (INSAT). 
1983 കമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല.
  പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ  ഇൻസാറ്റ്-2E,  ഇൻസാറ്റ്-3A,  ഇൻസാറ്റ്-3B,  ഇൻസാറ്റ്-3C, ഇൻസാറ്റ്-3E,  കല്പന-1 (മെറ്റ്സാറ്റ്),  ജിസാറ്റ്-2, എഡ്യൂസാറ്റ് (ജിസാറ്റ്-3) ഇൻസാറ്റ്-4A  എന്നിവയാണ്.
ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താവിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ(Transponder) (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി(സി, കെ.യു, എക്സ്റ്റൻഡഡ് സി, എസ്) നൽകുന്നുണ്ട്.
പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ISRO  ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.


2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

മൃഗങ്ങളെ തല്ലിയാല്‍ 65 ലക്ഷം


സൗദി: വളര്ത്ത് മൃഗങ്ങളോടായാലും അല്ലാത്തവയോടായാലും ക്രൂരത കാട്ടുന്നവര്അല്പ്പമൊന്ന് ശ്രദ്ധിയ്ക്കണം. മൃഗങ്ങളെ ഉപദ്രവിച്ചാല്ശിക്ഷിയ്ക്കാന്നിയമമുണ്ട്. സൗദിയാണ് മൃഗങ്ങളുടെ അവകാശങ്ങള്സംരക്ഷിയ്ക്കുന്നതിനായ കര്ശഷന നിയമം ഒരുക്കുന്നത്. മൃഗങ്ങളെ തുടര്ച്ചായായ ഉപദ്രവിയ്ക്കുന്ന ആളില്നിന്നും 65ലക്ഷം രൂപ പിഴ ഈടാക്കാനാണ് സൗദി കാര്ഷിക മന്ത്രാലയം തീരുമാനിച്ചത്. 2014 മെയ് മുതല്പിഴ ഈടാക്കും മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്ക്കെതിരെയുള്ള നിയമം കഴിഞ്ഞ വര്ഷം തന്നെ രാജ്യത്ത് അംഗീകരിയ്ക്കപ്പെട്ടിരുന്നു. ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ എത്രയും വേഗം നിയമം നടപ്പിലാക്കുന്നതിനൊരുങ്ങുകയാണ് അധികൃതര്‍. മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നവരില്നിന്ന് 2014 മെയ് മാസം മുതലാണ് പിഴ ഈടാക്കുന്നത്. വളര്ത്തുമൃഗങ്ങളോടും തെരുവ് മൃഗങ്ങളോടും ക്രൂരത കാട്ടിയാല്അത്തരം ആളുകളില്നിന്ന് ആദ്യം എണ്പതിനായിരം രൂപയോളം പിഴ ഈടാക്കും. എന്നാല്വീണ്ടും ഇതേ കുറ്റം ഇവര്ആവര്ത്തിച്ചാല്കുറ്റക്കാരില്നിന്നും 65ലക്ഷത്തോളം രൂപയാണ് പിഴയായി ഈടാക്കുക. മൃഗങ്ങളുടെ അവകാശങ്ങള്സംരക്ഷിയ്ക്കുന്നതിനായ മന്ത്രിസഭയില്ഒരു പ്രത്യേക യൂണിറ്റിനോയും ചുമതലപ്പെടുത്തും. കാര്ഷികമന്ത്രാലയം വക്താവ് അല്ഷാഹ്രിയാണ് ഇക്കാര്യം സൗദി ദിനപത്രമായ അഷ്റാഖ് അല്അവ്സാതിനോട് പറഞ്ഞത്