2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

മൃഗങ്ങളെ തല്ലിയാല്‍ 65 ലക്ഷം


സൗദി: വളര്ത്ത് മൃഗങ്ങളോടായാലും അല്ലാത്തവയോടായാലും ക്രൂരത കാട്ടുന്നവര്അല്പ്പമൊന്ന് ശ്രദ്ധിയ്ക്കണം. മൃഗങ്ങളെ ഉപദ്രവിച്ചാല്ശിക്ഷിയ്ക്കാന്നിയമമുണ്ട്. സൗദിയാണ് മൃഗങ്ങളുടെ അവകാശങ്ങള്സംരക്ഷിയ്ക്കുന്നതിനായ കര്ശഷന നിയമം ഒരുക്കുന്നത്. മൃഗങ്ങളെ തുടര്ച്ചായായ ഉപദ്രവിയ്ക്കുന്ന ആളില്നിന്നും 65ലക്ഷം രൂപ പിഴ ഈടാക്കാനാണ് സൗദി കാര്ഷിക മന്ത്രാലയം തീരുമാനിച്ചത്. 2014 മെയ് മുതല്പിഴ ഈടാക്കും മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്ക്കെതിരെയുള്ള നിയമം കഴിഞ്ഞ വര്ഷം തന്നെ രാജ്യത്ത് അംഗീകരിയ്ക്കപ്പെട്ടിരുന്നു. ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ എത്രയും വേഗം നിയമം നടപ്പിലാക്കുന്നതിനൊരുങ്ങുകയാണ് അധികൃതര്‍. മൃഗങ്ങളെ ഉപദ്രവിയ്ക്കുന്നവരില്നിന്ന് 2014 മെയ് മാസം മുതലാണ് പിഴ ഈടാക്കുന്നത്. വളര്ത്തുമൃഗങ്ങളോടും തെരുവ് മൃഗങ്ങളോടും ക്രൂരത കാട്ടിയാല്അത്തരം ആളുകളില്നിന്ന് ആദ്യം എണ്പതിനായിരം രൂപയോളം പിഴ ഈടാക്കും. എന്നാല്വീണ്ടും ഇതേ കുറ്റം ഇവര്ആവര്ത്തിച്ചാല്കുറ്റക്കാരില്നിന്നും 65ലക്ഷത്തോളം രൂപയാണ് പിഴയായി ഈടാക്കുക. മൃഗങ്ങളുടെ അവകാശങ്ങള്സംരക്ഷിയ്ക്കുന്നതിനായ മന്ത്രിസഭയില്ഒരു പ്രത്യേക യൂണിറ്റിനോയും ചുമതലപ്പെടുത്തും. കാര്ഷികമന്ത്രാലയം വക്താവ് അല്ഷാഹ്രിയാണ് ഇക്കാര്യം സൗദി ദിനപത്രമായ അഷ്റാഖ് അല്അവ്സാതിനോട് പറഞ്ഞത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ